Kerala
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വിപണിയിൽ 4.3 കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി ഫുക്കറ്റിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശികളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
പുതുവർഷ ആഘോഷങ്ങൾ വരാനിരിക്കെ കസ്റ്റംസ് പരിശോധന ശക്തമാക്കിയതോടെയാണ് ഇവർ പിടിയിലായത്. വെളുപ്പിന് 1.20ന് എത്തിയ എയർ ഏഷ്യ വിമാനത്തിലുണ്ടായിരുന്ന ഷാനവാസ്, അബ്ദുൽ നാസർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരെ ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ.
മട്ടാഞ്ചേരി പീടികപ്പറമ്പിൽ ആന്റണി നിസ്റ്റൽ കോൺ (20), ഫോർട്ട് കൊച്ചി ചിറപ്പുറം ഒന്നാരക്കാട്ടിൽ ഹംദാൻ ഹരീഷ് (21) ചുള്ളിക്കൽ മലയിൽ ബിബിൻ (26), പള്ളുരുത്തി രാമേശ്വരം തെക്കേ വാരിയം വിഷ്ണു വിനോദ് (21), ഫോർട്ട് കൊച്ചി നസ്രത്ത് മൂലൻ കുഴി പുല്ലൻ തറ ജോയൽ ജോർജ് (22) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
സ്വർണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്.
സ്വർണം ആവശ്യപ്പെട്ട് മർദ്ദിച്ച സംഘം, മൊബൈലും ബാഗും തട്ടിയെടുത്ത ശേഷം ഇയാളെ ആലുവ പറവൂർ കവലയിൽ ഉപേക്ഷിക്കുകയായിരുന്നു. ദുബായ് അജ്മാനിലെ കഫറ്റീരിയയിൽ ഡെലിവറി ബോയിയാണ് ഷാഫി ജോലി ചെയ്യുന്നത്.
ഇന്റർനാഷണൽ ടെർമിനലിൽ നിന്നും പ്രീ പെയ്ഡ് ടാക്സി കൗണ്ടറിലേക്ക് പോകുന്നതിനിടയിൽ പിന്നിൽ നിന്നും വന്ന മൂന്ന് പേർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീട് ബലം പ്രയോഗിച്ച് കാറിൽ കയറ്റി.
ഒരു ലക്ഷം രൂപ വില വരുന്ന ഐ ഫോണും ഹാൻഡ്ബാഗും സാധനങ്ങൾ കൊണ്ടുവന്ന പെട്ടിയും സംഘം കൈക്കലാക്കിയിരുന്നു.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിന്റെ ടയറുകൾ പൊട്ടി.
ജിദ്ദയിൽ നിന്നു കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം ലാൻഡിംഗ് ഗിയറിലെ തകരാറിനെ തുടർന്നാണ് കൊച്ചിയിൽ അടിയന്തിരമായി ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാൽ അധികൃതർ അറിയിച്ചു.
Kerala
കൊച്ചി: സംസ്ഥാനത്ത് പക്ഷിക്കടത്ത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് 11 അപൂര്‍വയിനം പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. തായ്ലന്ഡില് നിന്നാണ് ഇവയെ കൊച്ചിയിലേക്ക് കടത്തിയത്.
ക്വലാലംപുരില്‍ നിന്ന് എത്തിയ യാത്രക്കാരായ കുടുംബത്തെ എക്സിറ്റ് പോയിന്റില്‍ വച്ചു പിടികൂടുകയായിരുന്നു. ചെക്കിന് ബാഗേജില്‍ ഒളിപ്പിച്ചിരുന്ന പക്ഷികളെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍ പെടുന്നതാണ്.
കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കുടുംബത്തെയും പക്ഷികളെയും പിന്നീട് വനം വകുപ്പിന് കൈമാറി. വനം വകുപ്പ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. പക്ഷികളെ എത്തിച്ചത് കച്ചവട ലക്ഷ്യത്തോടെയാണോയെന്നും അന്വേഷിക്കുന്നുണ്ട്.
Kerala
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.
ഖത്തർ എയർവേസ് വിമാനത്തിൽ ദോഹയിൽനിന്നെത്തിയ തമിഴ്നാട് സ്വദേശി അബ്ദുൾ അജീം എന്ന യാത്രക്കാരനാണു പിടിയിലായത്. 200.21 ഗ്രാം സ്വർണമാണ് ഇയാളിൽനിന്നു പിടികൂടിയത്. ഇതിന് 25,27,747 രൂപ വില വരും.
Kerala
നെടുമ്പാശേരി: ഡൽഹി സ്ഫോടനത്തെത്തുടർന്ന് കേരളത്തിലും ജാഗ്രത ശക്തമാക്കി. ഇതിന്റെ ഭാഗമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷാപരിശോധന കർശനമാക്കി.
ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ചേർന്ന് ഇവിടെ പരിശോധനകൾ നടത്തുന്നുണ്ട്. യാത്രക്കാരുടെ ലഗേജ് പരിശോധനയും സിഐഎസ്എഫ് ശക്തമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമാക്കാൻ പോകുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം സന്ദർശിച്ചപ്പോൾ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു തന്നിരുന്നതായും ജോർജ് കുര്യൻ പറഞ്ഞു.
കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്പെക്ഷൻ നടത്തിയപ്പോൾ റയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്റ് സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ശ്രീ ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു.
വിമാന യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ ഈ റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് വേണ്ട നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്കും റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനും ജോർജ് കുര്യൻ നന്ദി അറിയിച്ചു.
Kerala
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും.
ഉച്ചയ്ക്ക് ഒന്നുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട പൂർണതോതിലുള്ള മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.
മോക്ഡ്രിൽ നടക്കുന്ന സമയത്ത് വിമാനത്താവളത്തിനു സമീപത്തുള്ള റോഡുകളിൽ ഗതാഗതം വഴിതിരിച്ചു വിടേണ്ടിവരുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. യാത്രക്കാർ അതിനനുസരിച്ച് യാത്ര ക്രമീകരിക്കണമെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. 4.1 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലായി. ഇരിഞ്ഞാലക്കുട സ്വദേശി സിബിനെയാണ് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തത്.
തായ്ലൻഡിൽ നിന്ന് ക്വാലാലംപുർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. രാജ്യാന്തര മാർക്കറ്റിൽ ഇതിന് നാലുകോടിയോളം വില വരും.